Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ice Plant

Alappuzha

അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ ഐ​സ് പ്ലാ​ന്‍റ് കെ​ട്ടി​ടം പൊ​ളി​ക്കാ​ൻ ന​ട​പ​ടി

കാ​യം​കു​ളം: അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ ഐ​സ് പ്ലാ​ന്‍റ് കെ​ട്ടി​ടം പൊ​ളി​ക്കാ​ൻ ന​ട​പ​ടി. ന​ഗ​ര​സ​ഭ മേ​ഖ​ല​യി​ൽ 1960ൽ ​സ്ഥാ​പി​ച്ച ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ ഗ​വ. ഐ​സ്പ്ലാ​ന്‍റ് കെ​ട്ടി​ടം 35 വ​ർ​ഷ​​മാ​യി പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​യി കി​ട​ക്കു​ക​യാ​ണ്. കെ​ട്ടി​ടം പൊ​ളി​ച്ചുനീ​ക്കാ​ൻ മ​ന്ത്രി എം. ​ലി​ജു​വി​ന്‍റെ ഇ​ട​പെ​ട​ലി​നെത്തുട​ർ​ന്ന് ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ആ​ണ് തീ​രു​മാ​നി​ച്ച​ത്.

30 സെ​ന്‍റിൽ നി​ൽ​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ ല​ക്ഷ​ങ്ങ​ൾ വി​ല​യു​ള്ള മെ​ഷീ​നു​ക​ളും മ​റ്റു അ​നു​ബ​ന്ധ സാ​ധ​ന​ങ്ങ​ളും ന​ശി​ച്ചു​കൊ​ണ്ടി​രി​ക്കു​കയാണ്. കൂ​ടാ​തെ കാ​ടുപി​ടി​ച്ചുകി​ട​ക്കു​ന്ന കെ​ട്ടി​ടം അ​പ​ക​ടാ​വ​സ്ഥ​യി​ലു​മാ​ണ്. മു​ൻ​കാ​ല​ങ്ങ​ളി​ൽ മ​ത്സ്യ ബ​ന്ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​യ രീ​തി​യി​ലാ​ണ് പ്ലാ​ന്‍റ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, പി​ന്നീ​ട് വ​ർ​ഷ​ങ്ങ​ളാ​യി പ്ര​വ​ർ​ത്ത​നം നി​ല​യ്ക്കു​ക​യും കെ​ട്ടി​ടം ഉ​പ​യോ​ഗശൂ​ന്യ​മാ​വു​ക​യു​മാ​യി​രു​ന്നു. അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ലു​മു​ള്ള കെ​ട്ടി​ടം പൊ​ളി​ച്ചു മാ​റ്റി ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​യ മ​റ്റ് വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി എം. ​ലി​ജു അ​റി​യി​ച്ചു.

Latest News

Corehub Up